Monday, May 27, 2013

പ്രണയം

പ്രണയം ,ലോകത്തിലെവിടെയും എന്നും ചര്‍ച്ചാ വിഷയമാകുന്ന ആര്‍ദ്രസുന്ദരമായ വികാരം.ശൈശവത്തിന്റെ കളങ്കമില്ലായ്മയില്‍ നിന്ന്‍ കൌമാരത്തിന്റെ പടികയറി തുടങ്ങുമ്പോള്‍ ആരോടെങ്കിലും പ്രണയം തോന്നാത്തവര്‍ ഉണ്ടാകുമോ?. ഉണ്ടാകില്ല ..സ്കൂളില്‍ ഒരു ക്ലാസില്‍ പഠിച്ചവളോട് അല്ലെങ്കില്‍ വഴിയരികില്‍ തന്റെ വരവും കാത്തു നില്‍ക്കുന്നവനോട് ,അങ്ങനെ ആരോടെങ്കിലും ഈ മധുരവികാരം തോന്നാത്ത കൌമാരം നമ്മില്‍ നിന്നും കടന്നുപോകാറില്ല .ഒരു തമാശയായെങ്കില്‍ കൂടി പ്രണയം ആസ്വദിക്കാതവരുണ്ടാകില്ല.യൌവനത്തിലും ഇതൊരു അഗ്നിയായി കൊണ്ട് നടന്ന്‍ പ്രണയിനിയെ സ്വന്തമാക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍ തന്നെയാണ് .നഷ്ടപെട്ടുപോയ പ്രണയിനിയുടെ മുഖം മനസ്സില്‍ ഒരു ഞെരിപ്പോടായി കൊണ്ടുനടക്കുന്നവരും നമുക്കിടയില്‍ ഉണ്ട്.അത് ത്രീവമായ പ്രണയത്തിന്റെ മറ്റൊരു മുഖം.അവളോടുള്ള പ്രണയം നമ്മെ അടിമപെടുത്തുമ്പോള്‍ അവളെ കുറിച്ച് ഒരു കവിത മൂളാത്തവരുണ്ടാകില്ല .ഒരു പക്ഷേ തന്നിലെ രചനയുടെ സൗന്ദര്യം ആദ്യം അറിയുന്നത് തന്റെ കാമുകിയ്ക്ക് താന്‍ കുറിച്ചിട്ട ആ വാക്കുകളില്‍ നിന്നാകും.കോളേജ്കാമ്പസുകളിലും ,നാട്ടുവഴികളിലും ,അമ്പലപറമ്പിലും ആരും കാണാതെ ഹൃദയങ്ങള്‍ കൈമാറിയിരുന്ന കാലമായിരിയ്ക്കണം പ്രണയത്തിന്റെ പ്രണയകാലം .ഇന്നു ഈ കമ്പ്യൂട്ടര്‍യുഗത്തില്‍ ചാറ്റിങ്ങിലും കടലോരങ്ങളിലെ ജനനിബിഡമായ സ്ഥലങ്ങളിലൂടെ തൊട്ടുരുമിയും ആലിംഗനബന്ധരായും പ്രണയിക്കുമ്പോള്‍ പ്രണയത്തിന്റെ നിഷ്കളങ്കത എവിടെയോ നഷ്ട്ടപെട്ടു പോകുന്നതായി തോനുന്നുണ്ട്. പ്രണയമെന്ന ആര്‍ദ്രമായ വികാരം ഹൃദയത്തില്‍ മനോഹരമായ മയില്‍പീലിതുണ്ട്‌ പോലെ സൂക്ഷിച്ചിരുന്ന കൌമാരം നമുക്ക് നഷ്ടപ്പെട്ട് പോയിരിയ്ക്കുന്നു .നഷ്ടപെട്ട ആ സുന്ദരകാലം പ്രണയത്തിനു ഇനി ഉണ്ടാകുമോ ?

No comments:

Post a Comment