Wednesday, November 16, 2011

മഴ


    ÎÝ Æá:~ÎÞÃí....
ÕßøÙßÃßÏÞÏ µÞÎáµßæÏçMÞæÜ,
§øáZ Îâ¿ß æɇÞæÈÞøáBáçOÞZ.

ÎÝ ¦…ÞÆÎÞÃí....
fÃßAæM¿ÞæÄ ÕßøáKßæÈJáK,
ØáÙãJßæÈçMÞæÜ ¥dÉÄàfßÄÎÞÏß
æÉÏíÄßùBáçOÞZ.

ÎÝ ØbÉíÈÎÞÃí....
µÞÃÞX µÝßÏßæÜïCßÜᢠµÞÃÃæÎKá
çÄÞKáK µÞÝíº çÉÞæÜ, Æâæø,
ÄÞÝíÕÞøB{ßW æɇáçOÞZ.

ÎÝ ³VNµ{ÞÃí....
ÎÞEá çÉÞÏÞÜᢠæÄ{ßÏáK ºßdÄ¢
çÉÞæÜ, çÄÞVKßGᢠÄàøÞJ ÈÈáJ
ÄáUßµZ µÞÃáçOÞZ

ÎÝ ØÞLbÈÎÞÃí....
æÈùáµßW ÄçÜÞ¿áK ¥NæÏ çÉÞæÜ
©ùA¢ ÕøÞJ øÞdÄßµ{ßW ÉÄßæÏ,
æÉÏíÄßùBáçOÞZ.

ÎÝ ÈàÏÞÃí....
ÎÈØßæa ¦µÞÖJá çÎÞÙB{áæ¿
ÎÝAÞùáµæ{ ÈWµß ²¿áÕßW æɇÞæÄ Æâæø
ÎùÏáçOÞZ.

ചിരി

   ºßøß  ÎÈá×cÈí èÆÕ¢ ÈnWµßÏ ²øá ÕÜßÏ ¥Èád·Ù¢. ÉÜÍÞÕB{ßW ®KÞW ²øá çÉøßW. µU çÈÞG¢ ÈWµß µ¿ÜÞØá ÉâAZ ©ÄßVKí Õàà µÜÞÜÏJßæa È¿ÕÝßÏßW ¥ÕZ ¦ÆcÞÎÞÏí ®æK çÈÞAß ºßøß‚á. ÉøߺÏJßæa ²øá ºßøß. ÉßKàæ¿çMÞçÝÞ ÎÈØßW ¥ùßÏÞæÄ ÎÝÕßÜïáçÉÞæÜ ÉâJ dÉÃÏ¢ ¥Õç{Þ¿í ÄáùKí ÉùEçMÞZ ÎùáÉ¿ßÏÞÏí ¥Õæ{ÈßAí ÄKÄí dÉÃÏJßæa ÕÖcÎÞÏ ºßøßÏÞÏßøáKá. dÉÃÏ¢ ÈÈ‚ ¦ ºßøß ²ÝáµßÏ µÞÜBZAí çÖ×¢ ®æa dÉÃÏæJ ÄßøØíµøß‚á æµÞIí ¥Õ{áæ¿ ÎÈØí ¥ÕZ ÎxÞVçAÞ ÈWµß ®æK çÈÞAß ÕàIᢠºßøß‚á.

ÕFÈ ²{ßEßøßAáK ²øá ºßøß. ²øá æÉHßÈÞW ÕFßAæMG ®æK çÈÞAß ®æa µâGáµÞøᢠºßøß‚á. ÉøßÙÞØJßæa ºßøß. ²¿áÕßW È×í¿dÉÃÏJßæa ÈàùáK æÈÞOø¢ ÎÈTßæÜÞÄáAß ¾ÞÈᢠÉáùçÎ ºßøß‚áµÞÃß‚á. çÄBÜßæÈ Îù‚ ÎæxÞøá ºßøß. ®ÜïÞ¢ ¥ùßE æÉxN ®æK ¦ÖbØßMßAÞX çÕIß ÎÞdÄ¢ ºßøß‚á. ØÞLbÈJßæa Èß×íµ{CÎÞÏ ºßøß. ¼àÕßÄJßæÜ ¯æÄÞøá ØÞÙºøcJßÜᢠ¦VAᢠ¦çø޿ᢠآÕÆßAáÕÞÈáU Ü{ßÄÎÞÏ ÍÞÕ¢. ºßøß. ¦Ïßø¢ ÕÞAáµæ{, ÎÈØßæÜ dÉÃÏæJ ²øá ºßøßÏßæÜÞÄáAÞX µÝßÏáæÎCßW ... ºßøß ¥føÎÞÃí.

കുപ്പിവളകള്‍

കുപ്പിവളകള്‍ നിനക്കിഷ്ടമാണെന്ന്‌ പറഞ്ഞതുകൊണ്ട്‌ മാത്രമാണ്‌
കൈ നിറയെ പച്ച വളകളിട്ട്‌ ഞാന്‍ വന്നത്‌...
ഒന്നു നീ പൊട്ടിച്ച്‌ വളപ്പൊട്ടുകള്‍
എനിക്ക്‌ വേണമെന്ന്‌ വാശിപിടിച്ചിട്ടും ഞാന്‍ മിണ്ടാതിരുന്നതും...
എന്റെ രക്തം ഒഴുകിപടര്‍ന്ന ആ കുപ്പിചില്ലുകള്‍
നീ മാറോട്‌ ചേര്‍ക്കുന്നത്‌ കണ്ടപ്പോഴും...
ഞാന്‍ വിശ്വസിച്ചിരുന്നു....
നീയെന്നെ പ്രണയിക്കുകയാണെന്ന്‌...
പക്ഷേ...
എന്റെ രക്തത്തിന്റെ നിറം ചുവപ്പാണോയെന്നറിയാന്‍
നീയൊരു ഭിഷഗ്വരന്റെ മുഖം മൂടിയണിയുകയായിരുന്നുവെന്ന്‌
ഞാനറിഞ്ഞില്ല....

വിരഹം

സ്നേഹത്തെ കുറിച്ച് മാത്രം
ചിന്തിക്കുന്നതിലാകണം
വിരഹത്തെ കുറിച്ച്
പറയേണ്ടി വരുന്നത്

സ്നേഹത്തില്‍ വിരഹത്തിനും
വിരഹത്തില്‍ സ്നേഹത്തിനും
ഉള്ളത്രയും പൊരുത്തം
നാം മനസിലാക്കഞ്ഞിട്ടല്ലേ...

വിരഹത്തിന്റെ വേദന
സ്നേഹത്തില്‍ ലയിക്കുമ്പോള്‍
സ്നേഹത്തിന്റെ മധുരം
കൂടുന്നില്ലേ

മധുര മനോഹരങ്ങളായ
എല്ലാ പ്രണയ കഥകള്‍ക്കും
വിരഹത്തിന്റെ മേമ്പൊടി
കലര്‍ന്നത് അതുകൊണ്ടാവാം
അല്ലെ.....

എന്റെ പ്രണയം

എന്റെ പ്രണയം പ്രകാശത്തിനോടായിരുന്നു
അല്ലങ്കിലും
നി പ്രകാശത്തിന്റെ പര്യയമല്ലായിരുന്നോ
വിങ്ങുന്ന വേദനകളിലും
തിളങ്ങുന്ന മുഖവുമായി
എന്നും എന്നെ പ്രകാശിപ്പിച്ചിരുന്ന
എന്റെ പ്രണയ പുസ്തകം

ജീവിതമാകുന്ന പാഠങ്ങള്‍
എന്നെ പഠിപ്പിച്ച
എന്റെ മാത്രം
പ്രകാശ പുസ്തകം....

കൂരിരുളില്‍ നിന്നും
പ്രകാശത്തിന്റെ പൊന്‍
പ്രഭയിലെക്കെന്നെ ആനയിച്ച
എന്റെ പ്രണയ പുസ്തകം.

പെണ്ണ്

ആണിനേക്കാള്‍  ശക്തി പെണ്ണിനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു
അല്ലെന്ന മട്ടില്‍ നാണിച്ചു നടന്ന് അവള്‍ ആണുങ്ങളെ പററിക്കുകയാണ്...
നിഗൂഡയാണവള്‍...
അവളുടെ സ്വാധീനം വിസ്മയകരമാണ്...

നീയും ഞാനും

നീ അഗ്നിയാണ്
ആളിപ്പടര്‍ന്ന്
പാപങ്ങളെയെല്ലാം
നക്കിതുടയ്ക്കുന്ന
യാഗാഗ്നി

നീ ജലമാണ്
എന്‍റെ ഭാരങ്ങളെയെല്ലാം
ആവാഹിച്ചെടുത്ത്
ഭാരമില്ലാതെ
എന്നെ മടക്കിത്തരുന്ന
തീര്‍ഥം

നീ വായുവാണ്
ചുട്ടു പഴുത്ത
എന്‍റെ നിശ്വാസങ്ങളെ
ആഗിരണം ചെയ്ത്
നിറഞ്ഞ ശ്വാസം തരുന്ന
കാരുണ്യം

നീ ഭൂമിയാണ്‌
ജീവനുറങ്ങുന്ന
എന്‍റെ വിത്തുകള്‍ മുളപ്പിച്ചെടുത്ത്
മടക്കിത്തരുന്ന മണ്ണ്

നീ ആകാശമാണ്‌
എന്‍റെ ചിറകുകള്‍ക്ക്
അതിരുകളില്ലാതെ പറക്കാനായി
പതിച്ചു തന്ന
സഞ്ചാര പാത

നീ ഞാനാണ്
നിന്നെ തേടി നടന്ന്
ഒടുവില്‍
അലിഞ്ഞലിഞ്ഞ്
നീയായിപ്പോയ ഞാന്‍


ഞാന്‍ ഏകനായി


    ഇന്നെന്റെ ഹൃദയമാം പൂമരചില്ലയില്
വന്നൊരു പെണ്കിളി കൂട് കൂട്ടി.
എന്നും പുലര്ച്ചെ കാണും സൌന്ദര്യം
അറിയാതെ ഞാനും കൊതിച്ചു പോയി.

സ്വപ്നങ്ങള് വാരി വിതറി ന്നനച്ചു ഞാന്
ആകാശം മുട്ടെയാ പ്രണയം വളര്ത്തി.
എന് ചില്ലയില് വന്നവള് പാര്തിരുന്നെന്നാലും
എന് മാനസം ചൊല്ലാന് മടിച്ചു പൊയ് ഞാന്.

ഭാരം താങ്ങുവാന് ശേഷിയില്ലെനിക്കിപ്പോള്
കൊല്ലാതെ കൊല്ലുന്നു എന്നെയീ വേദന
ചേകേറുവാന് അവള് ഏതുമാ വേളയില്, എന് പ്രേമമേ
തെന്നലിന് തോളിലേറി ലാവാന്ന്യവതിയം അവളോട്
ചെന്നെന്റെ മാനസം ചൊല്ലി തിരിച്ചു പൊരൂ

എന് മന ചിത്തം അറിഞ്ഞതും അവളുടെ
കണ്ണില് തെളിയുന്നു പൂത്തിരി
അത് ജ്വാലയായ് എന്നുടെ ഹൃദയത്തിലും

വസന്തം മാഞ്ഞപ്പോള്, പൂക്കള് കൊഴിഞ്ഞപ്പോള്
അവള് എവിടെക്കോ പറന്നു പോയി
പാല്ന്നിലാ ചന്ദ്രിക പുഞ്ചിരി തൂകിയ
ശേഷിച്ച രാത്രിയില് ഞാന് ഏകനായി...........

പ്രണയം..


    പ്രണയം.. ഒരു തമാശയില് തുടങ്ങി
ഒടുവില് പിരിയാന് പറ്റാത്ത വിധം
അടുത്ത് പോകുന്ന ഒരു വികാരമാണ്..

എന്റെ പ്രണയം എന്നും അവള്ക്കൊരു തമാശ ആയിരുന്നു...

മഴത്തുള്ളികള് ഇറ്റു വീഴുന്ന ഇടവഴിയില്,
തണുത്ത കാറ്റ് വീശിയ
സന്ധ്യയില് ഞാന് അവളോട് എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞു.അവള് ചോദിച്ചു
:"ഞാനൊന്നു കരഞ്ഞാല്, മഴത്തുള്ളികള്ക്കിടയില് എന്റെ കണ്ണുനീര്
തുള്ളിയെ തിരിച്ചറിയാന് മാത്രം സ്നേഹം നിനക്കുണ്ടോ?"

ഒന്നും പറയാതെ മഴയെ വകഞ്ഞു മാറ്റി ഞാന് നടന്നപ്പോള്
പിന്നില് അവളുടെ ചിരി ഉയര്ന്നു.

അവള്ക്കറിയില്ലല്ലോ..!
അറിയാതെ പോലും കണ്ണുകള് നിറയാന്
ഞാന് ആഗ്രഹിക്കുന്നില്ലെന്ന്!
അവള് ചിരിക്കട്ടെ.
മിഴികള് നിറയാതിരിക്കട്ടെ എന്നും... !

കാത്തിരിപ്പൂ

കാത്തിരിപ്പൂ നിനക്കായി ഞാന്‍
പണ്ടൊരു നാളിലെ ഓര്‍മ്മകള്‍
പങ്കുവയ്ക്കാനായ് കാത്തിരിപ്പൂ
ഇനിയും വൈകരുതേ... അകലരുതേ ....പ്രിയേ ....
ആരെനിക്കീ ശൂന്യ ജീവിതപന്ഥാവില്‍
ആരുമില്ലെന്നറിഞ്ഞാണയിടാം
തിഥിയില്‍ മരിക്കും സുഖത്തില്‍ വിഷം പേറി
പോകുന്നു ഞാന്‍ ദുഃഖതാഴ്‌വരയില്‍..
ഇനിയും മരിക്കാത്ത നോവുകളെന്‍ നെഞ്ചില്‍
അസ്ത്രങ്ങളെപ്പോല്‍ തറച്ചിടട്ടെ
ഇനിയും വിടരാത്ത സ്വപ്നങ്ങളെല്ലാം
തൊട്ടാവാടി പോലെ ഉറങ്ങിടട്ടെ....
എന്‍ പ്രേമകവിതയ്ക്ക് താളം കൊടുത്തിട്ട്‌
ഏകയായ് നീയെന്നെ വിട്ടുപോയോ??????????????????????

സ്നേഹം

സ്നേഹത്തിനു വേണ്ടി ആരേയും വേദനിപ്പിക്കരുത്. വേദനിപ്പിക്കാന്‍ വേണ്ടി ആരേയും സ്നേഹിക്കരുത്. പുല്‍ക്കൊടിത്തുമ്പിനു മഞ്ഞുതുള്ളിയെ സ്നേഹിക്കാനേ കഴിയൂ... സ്വന്തമാക്കാനാവില്ല.....
    ഡിസംബറിനു കയ്യെത്തുന്ന ദൂരത്താണ് ജനുവരി..കൈനീട്ടുന്തോറും അകന്നകന്നു പോകുന്ന ജനുവരി.. ഡിസംബറിനു ജനുവരിയാകാന്‍ കഴിയില്ല,ഡിസംബര്‍ തീര്‍ന്നാല്‍ മത്രമേ ജനുവരിയാകൂ.. വളരെ അടുത്താണെന്ന് വിചാരിക്കുമ്പോഴും ഉള്ളിലെ അകലം പലപ്പോഴും നാം അറിയാറില്ല..

Tuesday, July 19, 2011

ബാല്യം

    ബാല്യം എന്നും നമ്മളില് ഗൃഹാതുരമായ ഓര്മ്മകള് മാത്രമാണ്.... പലപ്പോഴും
ഒരു നഷ്ടബോധത്തോടെ ഓര്ക്കും...
വീണ്ടും ഒരു ബാല്യകാലം കൂടി
കിട്ടിയിരുന്നെങ്കില്
എന്ന് മനസ്സറിയാതെ ആഗ്രഹിച്ചു പോകും....

Monday, July 18, 2011

പ്രണയം


     എന്റെ പ്രണയം ഒരൊറ്റ സംഖ്യയാണ് ഏഴാം ക്ലാസ്സില്‍ മാഷ്‌ ചൂരലുയര്ത്തിയപ്പോള്‍ നിനക്കു ഞാന്‍ വിരലുയര്ത്തി ക്കാട്ടിയ ഒറ്റയക്കം എന്റെ പ്രണയം ഒരൊറ്റ നാണയമാണ് കാലഹരണപ്പെട്ടിട്ടും കാത്തു വയ്ക്കപ്പെട്ട ഒറ്റ നാണയം
എന്റെ പ്രണയം തീവണ്ടി യാത്രയാണ് ടിക്കറ്റില്ലാതെയുള്ള യാത്രയ്ക്കിടയില്‍ അനിവാര്യമായ ഇറക്കി വിടലറിഞ്ഞിട്ടും പ്രതീക്ഷയുടെ നിഴല്‍ കാത്ത് വാതില്‍ പടിയിലെ അശാന്തമായ യാത്ര എന്റെ പ്രണയം മരണം മണക്കുന്ന ഒരോര്മ്മ യാണ് ഓരോ മാര്ച്ചി ലും അതിന്റെഷ ശവ ഘോഷയാത്ര മനസ്സില്‍ അശാന്തി തീര്ക്കു ന്നു
എന്റെ പ്രണയം ഒരിക്കലും ചോര പൊടിയാത്ത ഒരു മുറിവാണ് പ്രണയം കുടിച്ചു തീര്ക്കു മ്പോള്‍ നനയാന്‍ പോലും ഒരു തുള്ളിയും ബാക്കി വച്ചിരുന്നില്ലല്ലോ എന്റെ പ്രണയം പറയാതെ പോയ യാത്രാ മൊഴിയാണ് പരീക്ഷാ ചൂടില്‍ ലാബില്‍ നിന്നിറങ്ങി മാറിലടുക്കിയ പുസ്തകങ്ങളേന്തി കാത്തു നിന്ന നീ കാണാതെ കരള്‍ മുറിച്ചെറിഞ്ഞ യാത്ര
എന്റെ പ്രണയം മനസ്സില്‍ വരാതെ പോയ ശാപമാണ് ചുമതലകളുടെ നുകം വലിച്ച് കിതച്ചോടിയ എന്നെ മനസ്സറിഞ്ഞു സ്നേഹിച്ച നീ തരാതെ പോയ ശാപം
എന്റെ പ്രണയം ഒരു സ്വപ്നമാണ് ഉണരും മുമ്പേ കണ്ടു തീരാന്‍ കൊതിച്ച് പാതി മുറിഞ്ഞ സ്വപ്നം
എന്റെ പ്രണയം ഒരുള്‍ വിളിയാണ് എന്റെി ജീവനില്‍ തൊട്ട പ്രണയം കണ്ട് നീയുണരാന്‍ കാരണമായ ഉള്വിളി...