Monday, May 27, 2013

പ്രണയം

പ്രണയം ,ലോകത്തിലെവിടെയും എന്നും ചര്‍ച്ചാ വിഷയമാകുന്ന ആര്‍ദ്രസുന്ദരമായ വികാരം.ശൈശവത്തിന്റെ കളങ്കമില്ലായ്മയില്‍ നിന്ന്‍ കൌമാരത്തിന്റെ പടികയറി തുടങ്ങുമ്പോള്‍ ആരോടെങ്കിലും പ്രണയം തോന്നാത്തവര്‍ ഉണ്ടാകുമോ?. ഉണ്ടാകില്ല ..സ്കൂളില്‍ ഒരു ക്ലാസില്‍ പഠിച്ചവളോട് അല്ലെങ്കില്‍ വഴിയരികില്‍ തന്റെ വരവും കാത്തു നില്‍ക്കുന്നവനോട് ,അങ്ങനെ ആരോടെങ്കിലും ഈ മധുരവികാരം തോന്നാത്ത കൌമാരം നമ്മില്‍ നിന്നും കടന്നുപോകാറില്ല .ഒരു തമാശയായെങ്കില്‍ കൂടി പ്രണയം ആസ്വദിക്കാതവരുണ്ടാകില്ല.യൌവനത്തിലും ഇതൊരു അഗ്നിയായി കൊണ്ട് നടന്ന്‍ പ്രണയിനിയെ സ്വന്തമാക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍ തന്നെയാണ് .നഷ്ടപെട്ടുപോയ പ്രണയിനിയുടെ മുഖം മനസ്സില്‍ ഒരു ഞെരിപ്പോടായി കൊണ്ടുനടക്കുന്നവരും നമുക്കിടയില്‍ ഉണ്ട്.അത് ത്രീവമായ പ്രണയത്തിന്റെ മറ്റൊരു മുഖം.അവളോടുള്ള പ്രണയം നമ്മെ അടിമപെടുത്തുമ്പോള്‍ അവളെ കുറിച്ച് ഒരു കവിത മൂളാത്തവരുണ്ടാകില്ല .ഒരു പക്ഷേ തന്നിലെ രചനയുടെ സൗന്ദര്യം ആദ്യം അറിയുന്നത് തന്റെ കാമുകിയ്ക്ക് താന്‍ കുറിച്ചിട്ട ആ വാക്കുകളില്‍ നിന്നാകും.കോളേജ്കാമ്പസുകളിലും ,നാട്ടുവഴികളിലും ,അമ്പലപറമ്പിലും ആരും കാണാതെ ഹൃദയങ്ങള്‍ കൈമാറിയിരുന്ന കാലമായിരിയ്ക്കണം പ്രണയത്തിന്റെ പ്രണയകാലം .ഇന്നു ഈ കമ്പ്യൂട്ടര്‍യുഗത്തില്‍ ചാറ്റിങ്ങിലും കടലോരങ്ങളിലെ ജനനിബിഡമായ സ്ഥലങ്ങളിലൂടെ തൊട്ടുരുമിയും ആലിംഗനബന്ധരായും പ്രണയിക്കുമ്പോള്‍ പ്രണയത്തിന്റെ നിഷ്കളങ്കത എവിടെയോ നഷ്ട്ടപെട്ടു പോകുന്നതായി തോനുന്നുണ്ട്. പ്രണയമെന്ന ആര്‍ദ്രമായ വികാരം ഹൃദയത്തില്‍ മനോഹരമായ മയില്‍പീലിതുണ്ട്‌ പോലെ സൂക്ഷിച്ചിരുന്ന കൌമാരം നമുക്ക് നഷ്ടപ്പെട്ട് പോയിരിയ്ക്കുന്നു .നഷ്ടപെട്ട ആ സുന്ദരകാലം പ്രണയത്തിനു ഇനി ഉണ്ടാകുമോ ?

പ്രണയപൂര്‍വ്വം

ഹൃദയമേ നിനക്കൊരു
കുറിപ്പ് .......... നിറങ്ങള്
മങ്ങി നരച്ചു മുരടിച്ച
എന്റെ മനസ്. സ്വപങ്ങള്
മുഖം തിരിച്ചു നടക്കാന്
തുടങ്ങി വിരസതയുടെ കരങ്ങളില്
വീണു ഞാന് മരിച്ചു
തുടങ്ങിയിരുന്നു
ജീവിതം പലപ്പോഴും ഒരോര്മപെടുത്തല ാണ്.
എണ്ണപെട്ട ദിനങ്ങള്
മനസില് കൂടികിഴിക്കുമ്പോള്
ജീവിതം ഇനിയും ബാക്കി എന്ന്
ഓര്മപെടുത്തുന്നു
പാതി ചത്ത കണ്ണുകളില്
വെളിച്ചം പകര്ന്നു
തിരികെ വിളിക്കുന്നു
മടങ്ങുവാന്
മനസിനെ അനുവദിക്കാതെ .....
അനുസരണയുള്ള
കുട്ടിയെ പോലെ ആ
വിളിക്ക് മുന്പില് ഞാന്
നിന്നു. വഴി തെറ്റി വന്ന ഒരു
വസന്തം പോലെ ഒരിഷ്ടം മനസില്
പിറവികൊള്ളുന്നു .........
ഏകാന്തമായ
എന്റെ വഴികളില്
എവിടെ വച്ചാണ്
നീ എന്നെ അറിയാന്
തുടങ്ങിയതും ഞാന്
നിന്നെ അറിഞ്ഞതും ഓര്മയില്
ആ സുന്ദര
നിമിഷം അവ്യക്തമാണ് .
പക്ഷെ ഇന്ന്
എന്റെ മനസില് നിന്നോട്
ഒരു
പ്രണയം തോന്നിത്തുടങ്ങി
.
മനസിന്റെ ചാപല്യം അതിനുമപ്പുറം എന്റെ മനസില്
നീ എനിക്ക് ആരോ ആണ്
എന്റെ പ്രിയപെട്ടവള് .............
നിന്നെ പരിചയപെട്ട അന്നു
മുതല്
നിന്റെ സാമീപ്യം എനിക്ക്
ഇഷ്ടമായിരുന്നു
നിന്നോടോപ്പമുള്ള
ഓരോ നിമിഷവും എന്റെ മനസു
സന്തോഷിക്കുകയായ
ിരുന്നു.എന്റെ മനസിലെ ചിത്രങ്ങള്ക്ക്
നിറം പകര്ന്നു വീണ്ടു
എന്നില്
പ്രതീക്ഷയുടെ സ്വപങ്ങള്
സമ്മാനിച്ച് നീ എന്നില്
നിറയുകയായിരുന്നു.........
നിന്നെ അറിയാന്
തുടങ്ങിയ നേരം എന്നില്
ഉണ്ടായ കൗതുകം ഇന്ന് ഒരു
പ്രണയമായ് എന്ന് ഞാന്
അറിയുന്നു.
കാറും കോളും ഇല്ലാതെ നിന്റെ സൗഹൃദം പ്രണയമായ്
എന്നില്
പെയ്തിറങ്ങി നോവും നൊമ്പരങ്ങളും നല്കി ഓരോ ദിനങ്ങളും കടന്നു
പോകുമ്പോള്
പിന്നെയും പിന്നെയും എന്റെ മനസ്
കൊതിക്കരുണ്ടായിരുന്നു ഒരു
പ്രണയത്തിനു വേണ്ടി .
ഇന്നിതാ നിന്നിലൂടെ പ്രണയം എന്നില്
നിറയുന്നു . ഏതോ ഒരു
നിമിഷത്തില് നിന്നോട്
ഞാന് അടുത്തുപോയ്
നിന്റെ വാക്കുകളില്
നീ എന്നെ നിന്നിലേക്ക്
ചേര്ത്തു. ഇതളുകളില് തേന്
നിറയുന്ന ഒരു ചുവന്ന
പനിനീര് പുഷ്പം നിനക്കായ്
ഞാന് എന്റെ ഹൃദയത്തില്
സൂക്ഷിക്കുന്നു .
വിദൂരതയുടെ വിസ്മൃതിയില്
നിന്റെ രൂപം എനിക്ക്
അന്യമായിരുന്നെങ്കിലും.
മുറിവില് തേന് പുരട്ടുന്ന
നിന്റെ വാക്കുകളില് ഞാന്
എന്നെ മറന്നു .
ഓര്മകളിലെ ചില്ല്
കൂടിലെ സ്വപങ്ങള്
സ്വതന്ത്രമായ് .........
ഇന്നലെയും എന്റെ സ്വപനത്തില്
നീ നിറഞ്ഞു നിന്നു .. പകല്
എരിഞ്ഞൊടുങ്ങി അസ്തമനം ചെയ്യുന്ന
സൂര്യന്റെ ചുവന്ന
കിരണത്തില് നീ കൂടുതല്
സുന്ദരി ആയിരിക്കുന്നു .
നിന്റെ കൈകള്
ചേര്ത്തുപിടിക്കുമ്പോള്
എന്റെ ഉള്ളം കയ്യില് ഒരു
നനുത്ത തണുപ്പാണ് .
ഇളകി ആടുന്ന
നിന്റെ മുടിയിഴകള്
എന്റെ മുഖത്തെ തഴുകി കൊണ്ടേ ഇരുന്നു,
നിന്റെ കണ്ണുകള്
എന്നെ നോക്കി കഥ
പറഞ്ഞപ്പോള് .
നിന്റെ അധരത്തിന്
നീ ഒളിപ്പിച്ച
മധുരം നുകരാന്
എന്റെ ചുണ്ടുകള്
വെമ്പുകയായിരുന്നു.
നിന്റെ മടിയില് തല
ചായ്ച്ചു
നിന്റെ അധരത്തില് ഞാന്
അമര്ത്തി ചുബിച്ചപ്പോള്
നിന്റെ ഹൃദയമിടിപ്പ്
കൂടിയതും ഒപ്പം നിന്റെ കൈ വിരലുകള്
എന്റെ മുടിയിഴകള്ക്കി ടയില്
എന്തോ തിരയുന്നതും ഞാന്
അറിഞ്ഞു .നിലാവിന്റെ പട്ടുമെത്തയില്
നീ എന്റെ മാറ്
ഉരുമ്മി ഉറങ്ങി...
നിന്റെ ഹൃദയത്തിന്
താളമിടിപ്പില്
ഞാനും മയങ്ങി.
ഇന്നലെ ഉറങ്ങി ഉണര്ന്ന
ഒരു സ്വപനം മാത്രമാണ്
ഇതെന്ന് വിശ്വസിക്കാന്
എനിക്കാകുമായിരു
ന്നില്ല ........
എന്റെ ഹൃദയം നിന്നെ തേടികൊണ്ടിരുന്ന

എനിക്കും നിനക്കും ഇടയിലുള്ള
അകലം എനിക്ക്
വ്യക്തമാണ്
എങ്കിലും ഏറെ സ്വപ്നങ്ങളില്
നിന്നും നിന്നെ പറിച്ചെറിയാന്
എനിക്കാകുന്നില്ല .....
ഹൃദയത്തില് നിന്നോട്
അടങ്ങാത്ത മോഹമാണ് ,
പ്രണയമാണ് ഞാന്
നിന്നെ സ്നേഹികുന്നത്
പോല്
നീ എന്നെയും സ്നേഹിച്ചാല്
നാളെ എന്റെ കണ്ണുകള്
നനയാതിരുന്നെനെ.
നിന്റെ ചെറിയ
മൗനം പോലും എന്നെ ഒരുപാട്
വേദനിപിക്കുന്നു.
നിനക്കായ് ഞാന് കരുതിയ
ആ ചുവന്ന പനിനീര് പൂ
നീ നഷ്ടപെടുത്തിയാല
ും എനിക്ക്
നിന്നോട്
പരിഭവം ഉണ്ടാകില്ല ആ
ചുവന്ന പനിനീര്
പൂവിനെക്കാളും ഞാന്
നിന്നെ സ്നേഹിച്ചുപോയ് .......

Friday, May 24, 2013

കരയാത്തൊരു കണ്ണുവേണമെനിക്ക്
നിന്നില്‍ ഉരുകാത്തൊരു കരളും
നോവാത്തൊരു മനസ്സിനൊപ്പം-
ചിരി മായാത്തൊരധരവും.
വരികള്‍ക്കിടയിലെ സ്വപ്നങ്ങളെ-
വിരിയിക്കാന്‍ ശ്രമിച്ചൊരു യാത്രയില്‍-
കാതമിന്നേറെ പിന്നിട്ടിരിക്കുന്നു.
നിന്നില്‍ നിന്നും നടന്നുതുടങ്ങിയപ്പോഴാണ്-
അറിയാതെ, ആഗ്രഹിക്കാതെ മറവിയിലേക്ക്-
വീണുപോയ മുഖങ്ങളെയോര്‍ക്കുന്നത്.
അരലിവൃക്ഷങ്ങളില്‍ ചിതറിക്കിടക്കുന്ന-
മൊട്ടുകളെന്നപോലെ ബന്ധങ്ങളെന്നില്‍ തൂങ്ങിയാടുന്നു.
ഒരിക്കല്‍, വിവേകമെന്റെ വിചാരങ്ങളെ കൈവരിയുമ്പോള്‍-
ഞാനുമെന്റെ മുഖം മറച്ചേക്കാം!അന്നും,
എന്നിലെ ഓരോ കണ്ണിയെയും കൂട്ടിയിണക്കുന്ന നിന്നെ-
നഷ്ടപ്പെടാന്‍ ഭയക്കുന്നില്ലയെങ്കില്‍-
ഒരു കളിമണ്‍പാവപോല്‍ എന്നിലെയെന്നെ-
മറന്നുപോവാതിരുന്നെങ്കില്‍-
പകര്‍ന്നാടിയ വേഷത്തിന്‍ കഥയറിയാത്ത-
വിഡ്ഢികണക്കെ ഒരു തിരച്ചില്‍ നടത്തും
കാലത്തിനൊപ്പം ചിറകുമുളച്ച്-
തൂവലുകളാലെന് കാഴ്ച്ചമറച്ച്,
നിന്നിലേക്കെത്തിയന്നുമുതലു ള്ളോരന്വേഷണം!

മഴ

മഴയെ നീയും
പെണ്ണായിരുന്നെങ്കില്‍.......

നീ എന്റെ ആദ്യ
കാമുകിയാകുമായിരുന്നെനേയ്....

എവിടേ പോയ്‌
മറഞ്ഞു നീ ...

നിന്നെ കാത്ത്,
നിന്നെ പ്രണയിക്കുന്ന

ഒരുപാട്
കാമുകന്മാരുണ്ടിവിടെയ്.....

നിന്നിളം തലോടല്‍
സ്പര്‍ശത്തിനായ്‌..

ഒരു തുള്ളി
ദാഹ ജലത്തിനായ്‌ ...

നിന്നെ നീ അറിയാതെ പ്രണയിച്ച
കാമുകന്മാര്‍....

നീയും എന്‍ പ്രണയിനി
പോലെയാകയാണോ....?

അവള്‍ ഇനിയും
എന്നിലടുക്കാത്ത വസന്തമല്ലേയ്.....

ഒരു നാള്‍ നീ വരും
അവളും വരും

അന്നവളേ പിടിച്ചു
ഞാന്‍ നിന്നിലലിയും..

കാത്തിരിപ്പാണ് ഞാന്‍
മരണം വരെ

നിന്നിലയാനുള്ള കൊതിയാണ്
എന്‍ മനം നിറയെ............
ഈ പ്രപഞ്ചത്തിലെ പ്രണയം മുഴുവന്‍
ഒരു കണ്ണുനീര്‍ തുള്ളിയില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ എന്‍റെ മിഴിനീര്‍ നിനക്കായി ഞാന്‍ നല്‍കുന്നു.

ഈ പ്രപഞ്ചത്തിലെ സ്വപ്‌നങ്ങള്‍ മുഴുവന്‍
ഒരു വര്‍ണത്തില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ എന്‍റെ വര്‍ണങ്ങള്‍ നിനക്കായി ഞാന്‍ നല്‍കുന്നു.

ഈ പ്രപഞ്ചത്തിലെ നൊമ്പരം മുഴുവന്‍
ഒരു വാക്കില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ നിശബ്ദമായി ഞാന്‍
നിന്നില്‍ നിന്നും അകലേക്ക് മറയുന്നു.

എന്തുകൊണ്ടെന്നാല്‍...

എന്‍റെ നൊമ്പരങ്ങള്‍ കൊണ്ട് നിന്‍റെ സ്വപ്നങ്ങളെ മായ്ച്ചു കളയുവാന്‍ എനിക്കാവില്ല.
ഇന്നും , ഇന്നലെയും , 
ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു ...
ജീവന്‍റെ ഉള്തുടിപ്പുള്ള നാള്‍ വരെ പ്രണയിക്കും ..

പൂവുകള്‍ വിടരുന്നത് 
ഇലകള്‍ കൊഴിയുന്നതും 
ഋതുക്കള്‍ മറയുന്നതും 
പ്രണയം നിറയുന്നതും 
നീ അറിയും .....

എന്നിലെ 
സത്യവും 
പ്രണയവും 
ജീവനും പോലെ
നീ എന്‍റെ 
ആത്മാവില്‍ നിറയും.... 

മായ്ക്കാനോ 
മറയ്ക്കാനോ ആവാതെ ,
എന്നില്‍ നിറഞ്ഞ 
എന്‍റെ മഴത്തുള്ളി..............

ഞാന്‍ നിന്നെ എന്നിലേയ്ക്ക് ചേര്‍ത്തു പിടിക്കട്ടെയോ ?

ഓര്‍മ്മകള്‍

എന്‍റെ മിഴികള്‍ക്കു മുന്നില്‍ തുറന്നു വെച്ച, നോവുകള്‍ക്കെല്ലാം കണ്ണീരിന്‍റെ നനവാണ്..!

ഓരോ തുള്ളിയായ് ഓര്‍മ്മകളിവിടെ പെയ്തുവീഴുമ്പോള്‍ ..
എന്‍റെ മിഴികള്‍ പാതി തുറന്ന ജാലക വാതിലിലൂടെ എന്നെ മാത്രം
നോക്കിയിരിക്കുന്ന നിന്‍റെ മിഴികളിലേക്കായിരുന്നു....!!

നിനക്കറിയുമോ...?
പെയ്തു വീഴുന്ന മഴത്തുള്ളികള്‍ക്കിടയിലൂടെ നിന്‍റെ മിഴിനീരെനിക്കു
കാണാന്‍ കഴിയാതെ പോയത്..
എരിയുന്ന മനസ്സില്‍ നേര്‍ത്തൊരു
നനവു തേടി ഞാനീ മഴത്തുള്ളികളോട് പരിഭവം പറഞ്ഞതുകൊണ്ടായിരിക്കും.....!

എങ്കിലും ഒന്നറിയുക പ്രിയേ...
നിന്‍റെ ഹൃദയത്തില്‍ കൂടുകൂട്ടിയിരുന്ന കാര്‍മുകിലുകളായിരുന്നു
ഇന്നലെയെന്‍ വിരല്‍ത്തുമ്പിലൂടെ അക്ഷരത്തുള്ളികളായ്

പെയ്തു നിറഞ്ഞിരുന്നതെന്ന്.....!!

പ്രണയം

ചില്ല് ജാലക വാതിലിന്നരികില്‍
ചേര്‍ന്ന് നില്‍ക്കും നിന്‍
നിശ്വാസത്താല്‍ പടരുമാ 
പുക മറയില്‍ തെളിയുമത് 
നിന്‍ പ്രണയ ചാപല്യ ചിത്രമോ 
ആ ചിത്രത്തില്‍ നെഞ്ചോട്‌
ചേര്‍ന്ന് നില്‍ക്കുമാ നിമിഷം 
നിന്‍ വൃതിയില്‍ ഞാന്‍ 
അലിഞ്ഞു പോകെ 
നിന്‍ നിശ്വാസങ്ങളും 
വിയര്‍പ്പു കണങ്ങളും 
എന്നിലേക്ക്‌ ഒഴുകിയെത്തുന്നു.....
നിന്നോടുള്ള പ്രണയം എന്നില്‍ തുടിക്കുന്നു...

പ്രണയം

വാനിലെ മുകില്‍ പോലെ 
ആരാമ സൗരഭ്യം പോലെ 
നിലാവില്‍ മയങ്ങും 
ചന്ദ്രിക പോലെ 
മാരിവില്ലില്‍ അലിഞ്ഞ 
സപ്ത വര്‍ണങ്ങള്‍ പോലെ 
പേമാരിയില്‍ അരിച്ചെത്തും 
കുളിര്‍ തെന്നല്‍ പോലെ 
മിഴിയിലെ നീര്‍ത്തുള്ളി പോലെ 
നിന്‍ പ്രേമത്താല്‍ എന്‍
ഉടലാകെ പ്രണയം നിറഞ്ഞിടുന്നു 
മനമാകെ നിന്‍ വൃതിയില്‍ ലയിച്ചീടുന്നു........

രാപ്പാടി

രാക്കിളി കൂട്ടുകാരി നിന്‍റെ-
രാക്കിനാവിലേയ്ക്ക്
രാത്രി മഴയായ്
ഞാനൊന്നു പെയ്തിറങ്ങട്ടെ..!
രാവേറെയായിട്ടും
രാവുപുലര്‍ന്നിട്ടും
രാപ്പാടി നീയൊന്നും ചൊല്ലിയില്ല.
പറയാത്ത മോഹത്തിന്‍
നുര പതയുമ്പോഴും -
പതിയെ പിണങ്ങി സഖീ -
നീ എങ്ങു പോണു....!!!

പ്രണയമേ

ഈ ജന്മ സായാഹ്നത്തില്‍ എന്നെയും
കാത്തു കാത്ത് നിന്നോരു പ്രണയമേ
എത്ര നാള്‍ കാത്തിരുന്നു ഞാന്‍
നിന്‍ മനമൊന്നറിയുവാനായ്

എത്ര സന്ധ്യകള്‍ കൊഴിഞ്ഞു പോയ്
നിന്‍ മിഴികളെന്നിലൊന്നു പതിഞ്ഞീടുവാന്‍
ഏതു ജന്മ പുണ്യമോ , ഏതു സ്വപ്ന സാഫല്യമോ
എന്‍ പ്രാണനില്‍ പ്രാണനായ് നീയണഞ്ഞത്

എന്‍ മിഴികളില്‍ വിരിയും പൂവ് പോല്‍
ചൊടികളില്‍ ഇറ്റിടും തേന്‍ൻകണം പോല്‍
സിരകളിലൊഴുകീടും ചുടു നിണം പോല്‍
മനസ്സിന്‍ വരികളില്‍ പതിച്ചീടാം നിന്‍ മുഖം.....

മഴത്തുള്ളി

ഇന്നും , ഇന്നലെയും ,
ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു ...
ജീവന്‍റെ ഉള്തുടിപ്പുള്ള നാള്‍ വരെ പ്രണയിക്കും ..

പൂവുകള്‍ വിടരുന്നത്
ഇലകള്‍ കൊഴിയുന്നതും
ഋതുക്കള്‍ മറയുന്നതും
പ്രണയം നിറയുന്നതും
നീ അറിയും .....

എന്നിലെ
സത്യവും
പ്രണയവും
ജീവനും പോലെ
നീ എന്‍റെ
ആത്മാവില്‍ നിറയും....

മായ്ക്കാനോ
മറയ്ക്കാനോ ആവാതെ ,
എന്നില്‍ നിറഞ്ഞ
എന്‍റെ മഴത്തുള്ളി..............

ഞാന്‍ നിന്നെ എന്നിലേയ്ക്ക് ചേര്‍ത്തു പിടിക്കട്ടെയോ ?

അവള്‍

ആദ്യമായ് അവള്‍ കാണുമ്പോള്‍ ചാറ്റല്‍ മഴയുടെഅകമ്പടിയുണ്ടായി രുന്നു....
മുടിയിഴകളില്‍ മഴത്തുള്ളികള്‍ നക്ഷത്രങ്ങള്‍ പോലെ തിളങ്ങി....
കണ്ണുകളില്‍ ആര്‍ദ്രമായ സ്നേഹത്തിന്റെ കനല്‍ കണ്ടു..... പുഞ്ചിരിയില്‍ നിലാവ് കണ്ടു.....
.
ഇനി പെയ്യുന്ന മഴകള്‍ എനിക്ക് നഷ്ടപ്പെട്ട സ്നേഹത്തിന്‍റെ കണ്ണുനീരാണ്. ആ മഴ അവള്‍ക്ക് വേണ്ടിയാണ്, ഞാന്‍ സ്നേഹിച്ച എന്‍റെ പ്രിയപ്പെട്ടവള് ‍ക്ക് വേണ്ടി.......
എല്ലാം വെറും മതിഭ്രമം എന്നറിഞ്ഞപ്പോള് ‍ മനസ്സ് പട്ടടയില്‍ എരിഞ്ഞടങ്ങിയിരു ന്നു.....

പ്രണയം

പ്രണയം പോലെ ഹൃദയത്തിലേക്ക് പെയ്തു നിറയുന്ന മഴ പെയ്തു തീര്‍ന്നു.....

ഇനി മരം പെയ്യുകയാണ്...ഇ ല തുമ്പുകളില്‍ എല്ലാം പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന മഴത്തുള്ളികള്‍. ..

മഴക്കാറുകള്‍ക ്കിടയിലൂടെ എത്തിനോക്കിയ സൂര്യ രശ്മി ഏറ്റു മഴത്തുള്ളിതിളങ്ങവേ...

ഭൂമി യില്‍ ഏറ്റവും മനോഹരമായി വേറെ ഒന്നുമില്ലെന്ന് തോന്നി..

. അടുത്ത നിമിഷം ഇല തുമ്പില്‍ നിന്നും ഊര്‍ന്നു വീണു..

..ഒരു മഴത്തുള്ളിയായ് പൊഴിയവേ.....

എന് ‍റെ സ്വപ്നങ്ങളും തറയില്‍ തട്ടി.........
..... ചിതറിതെറിയ്ക്കു ന്നത്‌ ഞാന്‍ കണ്ടു.

സ്നേഹം

"അങ്ങ് ദൂരെ എവിടെയോ ശക്തമായ മഴ പെയ്യുന്നുണ്ട്...
എനിക്ക് പ്രിയപ്പെട്ട ആരോ അത് നനയുന്നും ഉണ്ട്...കൂടെ ഞാനും...!!!
ഞങ്ങള്‍ ഒരുമിച്ച് മഴ നനയുകയാണ്‌...

ഇല്ല...മഴ പെയ്തില്ലായിരുന്നു...
എനിക്കെല്ലാം വെറുതെ തോന്നിയതാണ്...
പക്ഷെ ആ തോന്നല്‍ എന്‍റെ മനസ്സിനെ,
വളരെയധികം ശാന്തമാക്കിയിരുന്നു...
മഴ നനയുമ്പോഴൊക്കെ ഇപ്പോള്‍ എനിക്ക് തോന്നാറുണ്ട്,
ആരുടേയോ സ്നേഹമാണ് എനിക്ക് മീതെ പെയ്യുന്നതെന്ന്...
നിര്‍വചിക്കാനാവാത്ത ഒരു സ്നേഹം...,,,,,,,

നീ മാത്രം

ഭൂമിയെ പുല്‍കാനായി ഇററു വീഴുന്ന മഴത്തുള്ളികള്‍ക്ക് വേഗം കൂടുതലായിരുന്നു ആ പ്രഭാതത്തില്‍..........
മഴത്തുള്ളികളെ കൈപടം കൊണ്ട് തലോടി നീ എന്‍റെ മുന്നില്‍ വന്ന നിമിഷം..............
ആ ഒരു നിമിഷം എനിക്ക് ചുററിലുള്ളതെല്ലാം ഞാന്‍ മറക്കുകയായിരുന്നു..........
മഴയുടെ സംഗീതമോ... ഇളം കാററിന്‍റെ മര്‍മരമൊന്നും ഞാന്‍ അറിഞ്ഞില്ല...........
നീ മാത്രം നിറയുകയായിരുന്നു എന്‍റെ മനസ്സില്‍.........
എന്‍റെ ഹൃദയമിടിപ്പില്‍ ,ശ്വാസത്തില്‍
 നീ അലിഞ്ഞു ചേരുകയായിരുന്നു..........
നീ നടന്നു പൊയ വഴികളിലൂടെ വീശിയെത്തുന്ന മാരുതന് നിന്‍റെ ഗന്ധമായിരുന്നു.........
എന്‍റെ പ്രണയത്തിന്‍റെ സുഗന്ധം.........
നീ ഇന്നും പിരിയാതെ എന്‍റെ മനസ്സിന്‍റെ മണിചെപ്പില്‍ മാണിക്യമായിരുന്നെന്കില്‍ എന്നു ഞാന്‍ നിനച്ചു പൊകുന്നു...............

മഴ

നിറഞ്ഞു പെയ്യുന്ന ഒരു ഇടവമാസ പുലരിയിലാണ് ഞാന്‍ മഴയെ ആദ്യം കണ്ടത്‌....
എന്നോടൊപ്പം പെയ്ത എന്‍റെ ആദ്യ കൂട്ടുകാരി ..
ജനനം മുതല്‍ എന്‍റെ  സ്വപ്നങ്ങളില്‍, ഇഷ്ടങ്ങളില്‍, സങ്കടങ്ങളില്‍ഒക്കെയും അവള്‍....
എത്രയോ ദിവസങ്ങളില്‍ എന്‍റെ കുഞ്ഞു സങ്കടങ്ങളില്‍ എന്നെ ചിരിപ്പിക്കാന്‍, നനയിക്കാന്‍അവളെത്തിയിരിക്കുന്നു .....
ആ വിരലുകളുടെ കുളിര്‍മ്മ സ്വാന്ത്വനമായിരുന്നു ...
എത്ര പെയ്തിട്ടും മതിവരാതെ അവള്‍... എത്ര നനഞ്ഞിട്ടും മതിവരാതെ ഞാനും .....
ഏതു വേനലിലും അവളെന്‍റെ  മനസ്സില്‍ പെയ്തു കൊണ്ടിരുന്നു ...
ഇപ്പോഴും അവള്‍ എന്നരികിലുണ്ട് ...
മഴക്കാറ്റില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന സ്വപ്നങ്ങള്‍ക്ക് മുകളില്‍ എന്നോടൊപ്പം നൃത്തം വെച്ച്......