Tuesday, June 26, 2012

ചില ഇഷ്ടങ്ങള്‍

ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ് ...!!
അറിയാതെ അറിയാതെ നമ്മള്‍ ഇഷ്ടപെട്ടുപോകും ...
ഒന്ന് കാണാന്‍.., ഒപ്പം നടക്കാന്‍.. കൊതിതീരെ സംസാരിക്കാന്‍..
ഒക്കെ വല്ലാതെ കൊതിക്കും... എന്നും എന്‍റെതു മാത്രമെന്നു വെറുതെ മോഹിക്കും....
ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍..
ഉള്ളിന്‍റെ ഉള്ളില്‍ എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചു മൂടും....
പിന്നീട് എപ്പോഴെങ്കിലുമൊക്കെ രണ്ടു തുള്ളി കണ്ണീരിന്റെ നനവോടെ.ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും.... അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാകും...
എന്‍റെതായിരുന്നെങ്കില്‍.....

വീണ്ടുമൊരു മഴക്കാലം

ഒറ്റക്ക് ഉമ്മറപ്പടിയിലിരുന്നു മഴത്തുള്ളികള്‍ പാളയിലൂടെ ഊര്‍ന്നിറങ്ങന്നത് രസമുള്ള കാഴ്ചയാണ്‍. പണ്ട് ഇത്തരം പാളയില്‍ കിടത്തി എണ്ണതേച്ചിരുന്നതിന്റെ കഥകളും പിന്നെ ആരെയൊക്കെയോ പാളയിരുത്തി വീടിനു ചുറ്റും വലിച്ചു കൊണ്ടു നടന്നിരുന്നതും ഇടക്ക് ഉരുണ്ടു വീണ് ശരീരത്തിലവിടവിടെ കൊച്ചു ചുവന്ന പൂക്കള്‍ വിടര്‍ന്നുവരുന്നതുമെല്ലാം വീണ്ടും ഓരമിക്കാന്‍ ഒരവസരം.....

മരണം

മരണം എന്നു കേള്ക്കുമ്പോള്മനസ്സിലെവിടെയോ വിങ്ങല്‍. പ്രിയമുളളതെന്തോ നഷ്ടമായതിന്റെ ഓര്മ്മകള്‍.... പണ്ടെന്നോ ഉതിര്ന്നു വറ്റിയ കണ്ണുനീര്ത്തുളളികള്പുനര്ജനിക്കും പോലെ.. ഉളളിലൊതുക്കേണ്ടി വന്ന നൂറു നൂറു സങ്കടങ്ങള്അണപൊട്ടിയൊഴുകുന്ന പോലെ... എന്റെ പ്രിയപ്പെട്ട കൂട്ടുകാരി... ഞാനിപ്പോഴും നിന്നെ ഓര്ക്കുന്നു. മഞ്ഞുതുളളികള്നിറഞ്ഞ പ്രഭാതത്തിന്റെ അവ്യക്തതയിലൂടെ വിഷാദം നിറഞ്ഞ ചിരിയുമായി നടന്നു വരുന്ന നിന്നെ, ചിരിക്കുളളില്നിറഞ്ഞു നിന്ന സങ്കടം, എല്ലാം ഞാനറിയുന്നുണ്ടായിരുന്നു. എന്നിട്ടും എന്തേ നീയെന്നെ അറിയാതെ പോയി.. നിനക്കു കൂട്ടായി എന്തു സങ്കടത്തിലും നിനക്കു താങ്ങായ് ഞാനുണ്ടാവും എന്നു ഞാന്പറഞ്ഞതല്ലേ... കരഞ്ഞുകൊണ്ട് നീയെന്റെ കൈകളില്മുറുകെ പിടിച്ചത്.. എല്ലാം ഇന്നും ഞാനോര്ക്കുന്നുണ്ട് കണ്ണീരിന്റെ നനവോടെ. എന്റെ വാക്കുകള്ക്കര്ഥം നല്കാന്നിനക്കെന്തേ കഴിയാതെ പോയി. നിന്റെ സങ്കടം ഞാനറിയാതെ പോയി എന്നു നീ കരുതിയോ. ഇന്നും മങ്ങിയ സായം സന്ധ്യ കാണുമ്പോള്‍...

ആളൊഴിഞ്ഞ വഴിത്താര കാണുമ്പോള്‍.. നിന്നെ ഞാന്ഓര്ത്തു പോകാറുണ്ട്. നിന്റെ നഷ്ടം എന്നെ കരയിക്കാറുണ്ട്.. കരയുവാന്കഴിയാത്ത നിശബ്ദ നിമിഷങ്ങളില്നീ എന്നോടൊപ്പമുണ്ട്. നീയറിയുന്നുവോ മരിക്കുവാന്വളരെയെളുപ്പമാണ്. ഒരു നിമിഷം മതി. പക്ഷെ ജീവിക്കാന്‍.. സങ്കടങ്ങള്കരയാതെ തീര്ക്കാന്‍.. തെറ്റു പറ്റിയാല്അവയോര്ത്തു കരയാതിരിക്കാന്‍... ബന്ധങ്ങള്ചങ്ങലക്കെട്ടുകളാകുമ്പോള്അവ പൊട്ടിച്ചെറിഞ്ഞ് എങ്ങോട്ടെങ്കിലും ഓടിപ്പോകാതിരിക്കാന്‍... പ്രിയപ്പെട്ടവര്ഒന്നു കൈ വീശിക്കാണിച്ച് അല്ലെങ്കില്ഒരു വാക്കു പോലും പറയാതെ ദൂരേക്കു നടന്നു പോകുമ്പോള്‍... കരള്പൊട്ടിപ്പിളരുന്ന വേദന ഉളളിലൊതുക്കാന്‍... കണ്ണുനീര്നമുക്കന്യമാണെന്നഭിനയിച്ചു പിടിച്ചു നില്ക്കാന്‍... ഒക്കെയും ഒരുപാടു പ്രയാസമാണ്. സത്യം മരിക്കാന്എളുപ്പമാണ്. ജീവിക്കാനാണു പ്രയാസം