Friday, November 9, 2012

കലണ്ടര്‍

ഓര്‍മ്മകളെ
അകലേക്ക്‌പറത്തിയിടാനാണ്‌
കലണ്ടറുകള്‍താനേമറിയുന്നത്‌.
സ്വപ്‌നങ്ങളെകുത്തിനിറക്കാമെന്ന
പ്രത്യാശയിലാണ്‌
പുതിയവചോദിക്കാതെ
കടന്നുവരുന്നത്‌.
ചെളിപുരണ്ടകിനാവായി
നിലംപതിക്കുമെന്ന
വിശ്വാസത്തിലാണ്‌
ചുമരുകള്‍അവയെസ്വീകരിക്കുന്നത്‌.
മറവികള്‍ക്ക്‌വഴിമാറുമെന്ന
ഉറപ്പിലാണ്‌
സ്വപ്‌നങ്ങള്‍അവയെതാങ്ങിനിര്‍ത്തുന്നത്‌.
പക്ഷേ,
അകന്നുപോകുന്ന
ഒരൊറ്റസൂര്യനാളംമതി
പകലിനെവികൃതമാക്കാന്‍...
കത്തിജ്വലിക്കുന്നവെയിലിന്റെചൂട്‌മതി
വെളിച്ചത്തെദീപ്‌തമാക്കി
എന്നോട്‌പകപോക്കാന്‍...

കലണ്ടര്‍,
ഒരറിവും
കിനാവുകളെതച്ചുടക്കുന്ന
ആവര്‍ത്തനവുമാണ്‌...

No comments:

Post a Comment