Wednesday, November 16, 2011

ഞാന്‍ ഏകനായി


    ഇന്നെന്‍റെ ഹൃദയമാം പൂമരചില്ലയില്‍
വന്നൊരു പെണ്‍കിളി കൂട് കൂട്ടി.
എന്നും പുലര്‍ച്ചെ കാണും ആ സൌന്ദര്യം
അറിയാതെ ഞാനും കൊതിച്ചു പോയി.

സ്വപ്‌നങ്ങള്‍ വാരി വിതറി ന്നനച്ചു ഞാന്‍
ആകാശം മുട്ടെയാ പ്രണയം വളര്‍ത്തി.
എന്‍ ചില്ലയില്‍ വന്നവള്‍ പാര്‍തിരുന്നെന്നാലും
എന്‍ മാനസം ചൊല്ലാന്‍ മടിച്ചു പൊയ് ഞാന്‍.

ഈ ഭാരം താങ്ങുവാന്‍ ശേഷിയില്ലെനിക്കിപ്പോള്‍
കൊല്ലാതെ കൊല്ലുന്നു എന്നെയീ വേദന
ചേകേറുവാന്‍ അവള്‍ ഏതുമാ വേളയില്‍, എന്‍ പ്രേമമേ
തെന്നലിന്‍ തോളിലേറി ലാവാന്ന്യവതിയം അവളോട്‌
ചെന്നെന്‍റെ മാനസം ചൊല്ലി തിരിച്ചു പൊരൂ

എന്‍ മന ചിത്തം അറിഞ്ഞതും അവളുടെ
കണ്ണില്‍ തെളിയുന്നു പൂത്തിരി
അത് ജ്വാലയായ് എന്നുടെ ഹൃദയത്തിലും

വസന്തം മാഞ്ഞപ്പോള്‍, പൂക്കള്‍ കൊഴിഞ്ഞപ്പോള്‍
അവള്‍ എവിടെക്കോ പറന്നു പോയി
പാല്‍ന്നിലാ ചന്ദ്രിക പുഞ്ചിരി തൂകിയ
ശേഷിച്ച രാത്രിയില്‍ ഞാന്‍ ഏകനായി...........

No comments:

Post a Comment