Friday, May 24, 2013

മഴ

മഴയെ നീയും
പെണ്ണായിരുന്നെങ്കില്‍.......

നീ എന്റെ ആദ്യ
കാമുകിയാകുമായിരുന്നെനേയ്....

എവിടേ പോയ്‌
മറഞ്ഞു നീ ...

നിന്നെ കാത്ത്,
നിന്നെ പ്രണയിക്കുന്ന

ഒരുപാട്
കാമുകന്മാരുണ്ടിവിടെയ്.....

നിന്നിളം തലോടല്‍
സ്പര്‍ശത്തിനായ്‌..

ഒരു തുള്ളി
ദാഹ ജലത്തിനായ്‌ ...

നിന്നെ നീ അറിയാതെ പ്രണയിച്ച
കാമുകന്മാര്‍....

നീയും എന്‍ പ്രണയിനി
പോലെയാകയാണോ....?

അവള്‍ ഇനിയും
എന്നിലടുക്കാത്ത വസന്തമല്ലേയ്.....

ഒരു നാള്‍ നീ വരും
അവളും വരും

അന്നവളേ പിടിച്ചു
ഞാന്‍ നിന്നിലലിയും..

കാത്തിരിപ്പാണ് ഞാന്‍
മരണം വരെ

നിന്നിലയാനുള്ള കൊതിയാണ്
എന്‍ മനം നിറയെ............
ഈ പ്രപഞ്ചത്തിലെ പ്രണയം മുഴുവന്‍
ഒരു കണ്ണുനീര്‍ തുള്ളിയില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ എന്‍റെ മിഴിനീര്‍ നിനക്കായി ഞാന്‍ നല്‍കുന്നു.

ഈ പ്രപഞ്ചത്തിലെ സ്വപ്‌നങ്ങള്‍ മുഴുവന്‍
ഒരു വര്‍ണത്തില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ എന്‍റെ വര്‍ണങ്ങള്‍ നിനക്കായി ഞാന്‍ നല്‍കുന്നു.

ഈ പ്രപഞ്ചത്തിലെ നൊമ്പരം മുഴുവന്‍
ഒരു വാക്കില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ നിശബ്ദമായി ഞാന്‍
നിന്നില്‍ നിന്നും അകലേക്ക് മറയുന്നു.

എന്തുകൊണ്ടെന്നാല്‍...

എന്‍റെ നൊമ്പരങ്ങള്‍ കൊണ്ട് നിന്‍റെ സ്വപ്നങ്ങളെ മായ്ച്ചു കളയുവാന്‍ എനിക്കാവില്ല.
ഇന്നും , ഇന്നലെയും , 
ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു ...
ജീവന്‍റെ ഉള്തുടിപ്പുള്ള നാള്‍ വരെ പ്രണയിക്കും ..

പൂവുകള്‍ വിടരുന്നത് 
ഇലകള്‍ കൊഴിയുന്നതും 
ഋതുക്കള്‍ മറയുന്നതും 
പ്രണയം നിറയുന്നതും 
നീ അറിയും .....

എന്നിലെ 
സത്യവും 
പ്രണയവും 
ജീവനും പോലെ
നീ എന്‍റെ 
ആത്മാവില്‍ നിറയും.... 

മായ്ക്കാനോ 
മറയ്ക്കാനോ ആവാതെ ,
എന്നില്‍ നിറഞ്ഞ 
എന്‍റെ മഴത്തുള്ളി..............

ഞാന്‍ നിന്നെ എന്നിലേയ്ക്ക് ചേര്‍ത്തു പിടിക്കട്ടെയോ ?

ഓര്‍മ്മകള്‍

എന്‍റെ മിഴികള്‍ക്കു മുന്നില്‍ തുറന്നു വെച്ച, നോവുകള്‍ക്കെല്ലാം കണ്ണീരിന്‍റെ നനവാണ്..!

ഓരോ തുള്ളിയായ് ഓര്‍മ്മകളിവിടെ പെയ്തുവീഴുമ്പോള്‍ ..
എന്‍റെ മിഴികള്‍ പാതി തുറന്ന ജാലക വാതിലിലൂടെ എന്നെ മാത്രം
നോക്കിയിരിക്കുന്ന നിന്‍റെ മിഴികളിലേക്കായിരുന്നു....!!

നിനക്കറിയുമോ...?
പെയ്തു വീഴുന്ന മഴത്തുള്ളികള്‍ക്കിടയിലൂടെ നിന്‍റെ മിഴിനീരെനിക്കു
കാണാന്‍ കഴിയാതെ പോയത്..
എരിയുന്ന മനസ്സില്‍ നേര്‍ത്തൊരു
നനവു തേടി ഞാനീ മഴത്തുള്ളികളോട് പരിഭവം പറഞ്ഞതുകൊണ്ടായിരിക്കും.....!

എങ്കിലും ഒന്നറിയുക പ്രിയേ...
നിന്‍റെ ഹൃദയത്തില്‍ കൂടുകൂട്ടിയിരുന്ന കാര്‍മുകിലുകളായിരുന്നു
ഇന്നലെയെന്‍ വിരല്‍ത്തുമ്പിലൂടെ അക്ഷരത്തുള്ളികളായ്

പെയ്തു നിറഞ്ഞിരുന്നതെന്ന്.....!!

പ്രണയം

ചില്ല് ജാലക വാതിലിന്നരികില്‍
ചേര്‍ന്ന് നില്‍ക്കും നിന്‍
നിശ്വാസത്താല്‍ പടരുമാ 
പുക മറയില്‍ തെളിയുമത് 
നിന്‍ പ്രണയ ചാപല്യ ചിത്രമോ 
ആ ചിത്രത്തില്‍ നെഞ്ചോട്‌
ചേര്‍ന്ന് നില്‍ക്കുമാ നിമിഷം 
നിന്‍ വൃതിയില്‍ ഞാന്‍ 
അലിഞ്ഞു പോകെ 
നിന്‍ നിശ്വാസങ്ങളും 
വിയര്‍പ്പു കണങ്ങളും 
എന്നിലേക്ക്‌ ഒഴുകിയെത്തുന്നു.....
നിന്നോടുള്ള പ്രണയം എന്നില്‍ തുടിക്കുന്നു...

പ്രണയം

വാനിലെ മുകില്‍ പോലെ 
ആരാമ സൗരഭ്യം പോലെ 
നിലാവില്‍ മയങ്ങും 
ചന്ദ്രിക പോലെ 
മാരിവില്ലില്‍ അലിഞ്ഞ 
സപ്ത വര്‍ണങ്ങള്‍ പോലെ 
പേമാരിയില്‍ അരിച്ചെത്തും 
കുളിര്‍ തെന്നല്‍ പോലെ 
മിഴിയിലെ നീര്‍ത്തുള്ളി പോലെ 
നിന്‍ പ്രേമത്താല്‍ എന്‍
ഉടലാകെ പ്രണയം നിറഞ്ഞിടുന്നു 
മനമാകെ നിന്‍ വൃതിയില്‍ ലയിച്ചീടുന്നു........

രാപ്പാടി

രാക്കിളി കൂട്ടുകാരി നിന്‍റെ-
രാക്കിനാവിലേയ്ക്ക്
രാത്രി മഴയായ്
ഞാനൊന്നു പെയ്തിറങ്ങട്ടെ..!
രാവേറെയായിട്ടും
രാവുപുലര്‍ന്നിട്ടും
രാപ്പാടി നീയൊന്നും ചൊല്ലിയില്ല.
പറയാത്ത മോഹത്തിന്‍
നുര പതയുമ്പോഴും -
പതിയെ പിണങ്ങി സഖീ -
നീ എങ്ങു പോണു....!!!