Friday, May 24, 2013

പ്രണയമേ

ഈ ജന്മ സായാഹ്നത്തില്‍ എന്നെയും
കാത്തു കാത്ത് നിന്നോരു പ്രണയമേ
എത്ര നാള്‍ കാത്തിരുന്നു ഞാന്‍
നിന്‍ മനമൊന്നറിയുവാനായ്

എത്ര സന്ധ്യകള്‍ കൊഴിഞ്ഞു പോയ്
നിന്‍ മിഴികളെന്നിലൊന്നു പതിഞ്ഞീടുവാന്‍
ഏതു ജന്മ പുണ്യമോ , ഏതു സ്വപ്ന സാഫല്യമോ
എന്‍ പ്രാണനില്‍ പ്രാണനായ് നീയണഞ്ഞത്

എന്‍ മിഴികളില്‍ വിരിയും പൂവ് പോല്‍
ചൊടികളില്‍ ഇറ്റിടും തേന്‍ൻകണം പോല്‍
സിരകളിലൊഴുകീടും ചുടു നിണം പോല്‍
മനസ്സിന്‍ വരികളില്‍ പതിച്ചീടാം നിന്‍ മുഖം.....

മഴത്തുള്ളി

ഇന്നും , ഇന്നലെയും ,
ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു ...
ജീവന്‍റെ ഉള്തുടിപ്പുള്ള നാള്‍ വരെ പ്രണയിക്കും ..

പൂവുകള്‍ വിടരുന്നത്
ഇലകള്‍ കൊഴിയുന്നതും
ഋതുക്കള്‍ മറയുന്നതും
പ്രണയം നിറയുന്നതും
നീ അറിയും .....

എന്നിലെ
സത്യവും
പ്രണയവും
ജീവനും പോലെ
നീ എന്‍റെ
ആത്മാവില്‍ നിറയും....

മായ്ക്കാനോ
മറയ്ക്കാനോ ആവാതെ ,
എന്നില്‍ നിറഞ്ഞ
എന്‍റെ മഴത്തുള്ളി..............

ഞാന്‍ നിന്നെ എന്നിലേയ്ക്ക് ചേര്‍ത്തു പിടിക്കട്ടെയോ ?

അവള്‍

ആദ്യമായ് അവള്‍ കാണുമ്പോള്‍ ചാറ്റല്‍ മഴയുടെഅകമ്പടിയുണ്ടായി രുന്നു....
മുടിയിഴകളില്‍ മഴത്തുള്ളികള്‍ നക്ഷത്രങ്ങള്‍ പോലെ തിളങ്ങി....
കണ്ണുകളില്‍ ആര്‍ദ്രമായ സ്നേഹത്തിന്റെ കനല്‍ കണ്ടു..... പുഞ്ചിരിയില്‍ നിലാവ് കണ്ടു.....
.
ഇനി പെയ്യുന്ന മഴകള്‍ എനിക്ക് നഷ്ടപ്പെട്ട സ്നേഹത്തിന്‍റെ കണ്ണുനീരാണ്. ആ മഴ അവള്‍ക്ക് വേണ്ടിയാണ്, ഞാന്‍ സ്നേഹിച്ച എന്‍റെ പ്രിയപ്പെട്ടവള് ‍ക്ക് വേണ്ടി.......
എല്ലാം വെറും മതിഭ്രമം എന്നറിഞ്ഞപ്പോള് ‍ മനസ്സ് പട്ടടയില്‍ എരിഞ്ഞടങ്ങിയിരു ന്നു.....

പ്രണയം

പ്രണയം പോലെ ഹൃദയത്തിലേക്ക് പെയ്തു നിറയുന്ന മഴ പെയ്തു തീര്‍ന്നു.....

ഇനി മരം പെയ്യുകയാണ്...ഇ ല തുമ്പുകളില്‍ എല്ലാം പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന മഴത്തുള്ളികള്‍. ..

മഴക്കാറുകള്‍ക ്കിടയിലൂടെ എത്തിനോക്കിയ സൂര്യ രശ്മി ഏറ്റു മഴത്തുള്ളിതിളങ്ങവേ...

ഭൂമി യില്‍ ഏറ്റവും മനോഹരമായി വേറെ ഒന്നുമില്ലെന്ന് തോന്നി..

. അടുത്ത നിമിഷം ഇല തുമ്പില്‍ നിന്നും ഊര്‍ന്നു വീണു..

..ഒരു മഴത്തുള്ളിയായ് പൊഴിയവേ.....

എന് ‍റെ സ്വപ്നങ്ങളും തറയില്‍ തട്ടി.........
..... ചിതറിതെറിയ്ക്കു ന്നത്‌ ഞാന്‍ കണ്ടു.

സ്നേഹം

"അങ്ങ് ദൂരെ എവിടെയോ ശക്തമായ മഴ പെയ്യുന്നുണ്ട്...
എനിക്ക് പ്രിയപ്പെട്ട ആരോ അത് നനയുന്നും ഉണ്ട്...കൂടെ ഞാനും...!!!
ഞങ്ങള്‍ ഒരുമിച്ച് മഴ നനയുകയാണ്‌...

ഇല്ല...മഴ പെയ്തില്ലായിരുന്നു...
എനിക്കെല്ലാം വെറുതെ തോന്നിയതാണ്...
പക്ഷെ ആ തോന്നല്‍ എന്‍റെ മനസ്സിനെ,
വളരെയധികം ശാന്തമാക്കിയിരുന്നു...
മഴ നനയുമ്പോഴൊക്കെ ഇപ്പോള്‍ എനിക്ക് തോന്നാറുണ്ട്,
ആരുടേയോ സ്നേഹമാണ് എനിക്ക് മീതെ പെയ്യുന്നതെന്ന്...
നിര്‍വചിക്കാനാവാത്ത ഒരു സ്നേഹം...,,,,,,,

നീ മാത്രം

ഭൂമിയെ പുല്‍കാനായി ഇററു വീഴുന്ന മഴത്തുള്ളികള്‍ക്ക് വേഗം കൂടുതലായിരുന്നു ആ പ്രഭാതത്തില്‍..........
മഴത്തുള്ളികളെ കൈപടം കൊണ്ട് തലോടി നീ എന്‍റെ മുന്നില്‍ വന്ന നിമിഷം..............
ആ ഒരു നിമിഷം എനിക്ക് ചുററിലുള്ളതെല്ലാം ഞാന്‍ മറക്കുകയായിരുന്നു..........
മഴയുടെ സംഗീതമോ... ഇളം കാററിന്‍റെ മര്‍മരമൊന്നും ഞാന്‍ അറിഞ്ഞില്ല...........
നീ മാത്രം നിറയുകയായിരുന്നു എന്‍റെ മനസ്സില്‍.........
എന്‍റെ ഹൃദയമിടിപ്പില്‍ ,ശ്വാസത്തില്‍
 നീ അലിഞ്ഞു ചേരുകയായിരുന്നു..........
നീ നടന്നു പൊയ വഴികളിലൂടെ വീശിയെത്തുന്ന മാരുതന് നിന്‍റെ ഗന്ധമായിരുന്നു.........
എന്‍റെ പ്രണയത്തിന്‍റെ സുഗന്ധം.........
നീ ഇന്നും പിരിയാതെ എന്‍റെ മനസ്സിന്‍റെ മണിചെപ്പില്‍ മാണിക്യമായിരുന്നെന്കില്‍ എന്നു ഞാന്‍ നിനച്ചു പൊകുന്നു...............

മഴ

നിറഞ്ഞു പെയ്യുന്ന ഒരു ഇടവമാസ പുലരിയിലാണ് ഞാന്‍ മഴയെ ആദ്യം കണ്ടത്‌....
എന്നോടൊപ്പം പെയ്ത എന്‍റെ ആദ്യ കൂട്ടുകാരി ..
ജനനം മുതല്‍ എന്‍റെ  സ്വപ്നങ്ങളില്‍, ഇഷ്ടങ്ങളില്‍, സങ്കടങ്ങളില്‍ഒക്കെയും അവള്‍....
എത്രയോ ദിവസങ്ങളില്‍ എന്‍റെ കുഞ്ഞു സങ്കടങ്ങളില്‍ എന്നെ ചിരിപ്പിക്കാന്‍, നനയിക്കാന്‍അവളെത്തിയിരിക്കുന്നു .....
ആ വിരലുകളുടെ കുളിര്‍മ്മ സ്വാന്ത്വനമായിരുന്നു ...
എത്ര പെയ്തിട്ടും മതിവരാതെ അവള്‍... എത്ര നനഞ്ഞിട്ടും മതിവരാതെ ഞാനും .....
ഏതു വേനലിലും അവളെന്‍റെ  മനസ്സില്‍ പെയ്തു കൊണ്ടിരുന്നു ...
ഇപ്പോഴും അവള്‍ എന്നരികിലുണ്ട് ...
മഴക്കാറ്റില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന സ്വപ്നങ്ങള്‍ക്ക് മുകളില്‍ എന്നോടൊപ്പം നൃത്തം വെച്ച്......